
കൊച്ചി: നെടുമ്പാശ്ശേരിയിൽ ബഹ്റൈനിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും നിന്നും ഒന്നേകാൽ കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. പേസ്റ്റ് രൂപത്തിൽ അടി വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം പിടികൂടിയത്. 36 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി എത്തിയ ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.
0 Comments