യുവാക്കളെ പേര് ചോദിച്ച് ആക്രമിച്ച ശേഷം ബൈക്ക് തകര്‍ത്തു; എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാകേസ്
Monday, December 30, 2019
മഞ്ചേശ്വരം: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരുക്കേറ്റു.സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി കുഞ്ചത്തൂര്‍ മാലിംഗേശ്വരത്താണ് സംഭവം. മഞ്ചേശ്വരം പാവൂരിലെ മുഹമ്മദ് കലന്തര്‍ (21), ഉപ്പളയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥി അഹമ്മദ് ഇംതിയാസ് (17), അഹമദ് ഇര്‍ഫാന്‍ (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലേദിവസം കുഞ്ചത്തൂരില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇവരുടെ ടീം രണ്ടാംസ്ഥാനം നേടിയിരുന്നു. ട്രോഫിയുമായി ആഹ്ലാദം പ്രകടിപ്പിച്ചുവരുന്നതിനിടെ നാലു ബൈക്കുകളിലെത്തിയ പത്തോളം ആളുകളടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തുകയും പേര് ചോദിച്ച ശേഷം സൈക്കിള്‍ ചെയിന്‍, ഇരുമ്പ് വടി എന്നിവ കൊണ്ട് അക്രമിക്കുകയുമായിരുന്നുവെന്ന് പരുക്കേറ്റ യുവാക്കള്‍ പറഞ്ഞു.
0 Comments