മോഷണകേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍
Monday, December 30, 2019
ബദിയടുക്ക: രാത്രി സംശയസാഹചര്യത്തില്‍ കാണപ്പെട്ട മോഷണകേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി ബാബു കുര്യാക്കോസ്, പുത്തൂര്‍ കുമ്പറയിലെ ബാബു എന്നിവരെയാണ് ബദിയടുക്ക പോലീസ് കസ്റ്റഡിലെടുത്തത്. ബാബു കുര്യാക്കോസിനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലടക്കം. കേസുകളുണ്ട്. ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന കേസിലും ബാബു കുര്യാക്കോസ് പ്രതിയാണെന്നും പോലീസ് പറഞ്ഞു. ബാഡൂര്‍ ചേവയില്‍ ഖാലിദിന്റെ വീട്ടില്‍ നിന്ന് രണ്ട് മാസം മുമ്പ് ചെമ്പ് പാത്രങ്ങള്‍ മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടു പേരെയും ചേവയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയും ബദിയടുക്ക പോലീസില്‍ വിവരമറിക്കുകയുമായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ചേവയിലെത്തിയതെന്നാണ് സംശയിക്കുന്നത്.
0 Comments