നിര്‍ഭയദിനത്തില്‍ രാത്രിനടത്തം; യുവതിക്ക് നേരെ അശ്ലീലചേഷ്ടകള്‍ കാണിച്ച യുവാവ് അറസ്റ്റില്‍

നിര്‍ഭയദിനത്തില്‍ രാത്രിനടത്തം; യുവതിക്ക് നേരെ അശ്ലീലചേഷ്ടകള്‍ കാണിച്ച യുവാവ് അറസ്റ്റില്‍


കാസര്‍കോട്: സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ രാത്രി നടക്കുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക ചേഷ്ടകള്‍  കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  മീപ്പുഗുരി കാളികാംബ ക്ഷേത്രത്തിന് സമീപത്തെ അനീഷ് (29)ആണ് അറസ്റ്റിലായത്.ഞായറാഴ്ച  രാത്രി  നുള്ളിപ്പാടിയിലെ പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം. പുലിക്കുന്നില്‍ നിന്ന് അണങ്കൂര്‍ വരെ നടക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അനീഷ് ലൈംഗിക ചേഷ്ട കാട്ടിയത്.'പൊതു ഇടം എന്റേതും' എന്ന പേരില്‍ സംസ്ഥാനത്തുടനീളം ജില്ലാഭരണകൂടത്തിന്റെ  നേതൃത്വത്തില്‍  രാത്രി പരിപാടി സംഘടിപ്പിച്ചിരുന്നു.  വിവിധ ജില്ലകളിലായി പാതിരാത്രിയില്‍  പ്രമുഖരടക്കം എട്ടായിരത്തോളം സ്ത്രീകളാണ് നടന്നത്. 11 മണിമുതല്‍ പുലര്‍ച്ചെ ഒരു മണിവരെയായിരുന്നു 200 കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചത്.  സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ ധൈര്യം പകരുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. അതിനിടെയാണ് കാസര്‍കോട്ട് ഒരു യുവതിക്ക് നേരെ അപമര്യാദയായി പെരുമാറിയത്.

Post a Comment

0 Comments