മുംബൈയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

മുംബൈയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിമുംബൈ: മുംബൈ ഘട്‌കോപറിലെ നേവല്‍ ഗേറ്റിന് സമീപം യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണിതെന്ന് പൊലീസ് പറയുന്നു.
റോഡരികിലെ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് മൃതദേഹം.

”തലയും മുട്ടിന് താഴെയുള്ള കാലുകളുടെ ഭാഗവും കാണാനില്ല. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.” ഘട്‌കോപര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കുസും വാഗ്മറെ പറഞ്ഞു.

Post a Comment

0 Comments