അരയാൽ സെവൻസ്; ഇന്നത്തെ മത്സരത്തിൽ സ്‌പോടിംഗ് എമിറേറ്റ്‌സ് മൊഗ്രാൽ ബ്രദേഴ്‌സുമായി ഏറ്റ്മുട്ടും

അരയാൽ സെവൻസ്; ഇന്നത്തെ മത്സരത്തിൽ സ്‌പോടിംഗ് എമിറേറ്റ്‌സ് മൊഗ്രാൽ ബ്രദേഴ്‌സുമായി ഏറ്റ്മുട്ടും




കാഞ്ഞങ്ങാട് : ജീവകാരുണ്യ സാംസ്കാരിക രംഗങ്ങളിൽ ഒരു നാടിന്റെ തണൽമരമായി നിലകൊള്ളുന്ന അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ ആഥിതേയമരുളി തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറുന്ന അരയാൽ സെവൻസ് അഖില കേരളാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ രണ്ടാം റൗണ്ടിലെ മൂന്നാം മത്സരത്തിലിന്ന് സ്‌പോടിംഗ് എമിറേറ്റ്‌സ് മൂന്നാംമൈൽ മൊഗ്രാൽ ബ്രദേഴ്‌സ് മൊഗ്രാലുമായി ഏറ്റ്മുട്ടും.

സ്‌പോടിംഗ് എമിറേറ്റ്‌സ് മൂന്നാം മൈലിന്റെ കുപ്പായമണിഞ്ഞ് ലൈബീരിയക്കാരൻ എമേഗയും സന്തോഷ് ട്രോഫി താരം വരുൺദാസും കേരള പോലീസ് താരം ഷൈൻദ്രാജും തുടങ്ങിയവർ മൈതാനിയിലിറങ്ങുമ്പോൾ മറുഭാഗത്ത് മൊഗ്രാൽ ബ്രദേഴ്‌സിന് വേണ്ടി മുംബൈ എയർ ഇന്ത്യ താരം സബീഷ് ഗോൾകീപ്പറായും സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറക്കോട്ടിലും എഫ്‌സി ബാംഗ്ലൂർ താരം സജീറും തുടങ്ങിയവർ മൈതാനത്ത് ബൂട്ടണിഞ്ഞിറങ്ങും

 കളിക്കിടയിൽ മൈതാനത്ത് വെച്ച് ആകസ്‌മികമായി മരണത്തിന് കീഴടങ്ങിയ
 മുൻ സന്തോഷ് ട്രോഫി താരം ധൻരാജിന്റെ മരണത്തിൽ ആഗാധമായ അനുശോചനം രേഖപെടുത്തി ഇന്നലെ മാറ്റി വെച്ച പോരാട്ടമാണ് ഇന്ന് മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറുന്നത്.


എംബി മൂസാ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിയും പാലാട്ട് കുഞ്ഞാഹ്‌മദ് ഹാജി ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും പാലക്കി മൊയ്‌തു ഹാജി വിന്നേഴ്‌സ് ട്രോഫിയുമാണ് അരയാൽ സെവൻസിലെ ജേതാക്കളെ കാത്തിരിക്കുന്നത്

Post a Comment

0 Comments