ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി

LATEST UPDATES

6/recent/ticker-posts

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍), ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2020 മാര്‍ച്ച് 31 വരെ നീട്ടി. ഇന്നായിരുന്നു അവസാന തീയതി.  പ്രത്യക്ഷനികുതി വകുപ്പ് ഇത് എട്ടാം തവണയാണ് തീയതി നീട്ടുന്നത്. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. ആദായനികുതി സമര്‍പ്പിക്കുന്നതിനും പുതിയ പാന്‍ അനുവദിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി ശരിവച്ചിരുന്നു. 40 കോടി പാന്‍കാര്‍ഡുകളില്‍ 22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുളളതെന്നാണ് ഔദ്യോഗിക കണക്ക്. 18 കോടി പാന്‍ കാര്‍ഡുകള്‍ ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. WWW.INCOMETAXINDIAEFILING.GOV.IN എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത്.

Post a Comment

0 Comments