ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു



കാസര്‍കോട്; അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബോവിക്കാനം എ യു പി സ്‌കൂളിലെ വിദ്യാര്‍ഥിനി പി കെ ഹൃദ്യ (12) യാണ് മരിച്ചത്. കാസര്‍കോട് ഡി ഡി ഇ ഓഫീസ് ക്ലര്‍ക്കായ കിരണ്‍ കുമാറിന്റേയും, നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രേഖയുടേയും മകളാണ്.ഒരാഴ്ചയോളം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പ് സുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ചൊവ്വആവ്ച ാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ചാവിലെ പത്ത് മണിയോടെ ചെര്‍ക്കള കുണ്ടടുക്കത്തെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ഏക സഹോദരി പി കെ ദ്രുവി മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി.  

Post a Comment

0 Comments