കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി ആത്തിഫ് അബ്ദുല്ലയെ അതെ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥികൾ റാഗിംഗ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ കേരളഹൈക്കോടതി മീഡിയേഷൻ സെന്ററിൽ വെച്ച് നടന്ന മധ്യസ്ഥ ചർച്ചയിൽ തീരുമാനായി.
ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥികളാൽ റാഗിംഗിനിരയായി
പുറത്താക്കപ്പെട്ട പ്ലസ്‌വൺ വിദ്യാർത്ഥി ആത്തിഫ് അബ്ദുല്ലയെ തിരിച്ചെടുക്കാൻ ബാലാവകാശ കമ്മീഷനും,വിദ്യാഭ്യാസ ഡയരക്ടറേറ്റും, ജില്ലാ കലക്ടർ അടക്കമുള്ള അധികാരികൾ ഉത്തരവിട്ടിട്ടും അത് വകവെക്കാതെ കുട്ടിയെ എങ്ങിനെ യും സ്‌കൂളിൽ കയറ്റാൻ പാടില്ല എന്നരീതിയിൽ കേരള ഹൈക്കോടതി യെ സമീപിച്ച സ്‌കൂൾ മാനേജ്‌മെന്റ് കുട്ടിയെ ഇനിയും സ്‌കൂളിൽ നിന്ന് പുറത്തിരുത്താൻ ഒരു നിർവ്വാഹവുമില്ല എന്ന ഘട്ടം വന്നപ്പോയാണെ അവസാനം മധ്യസ്ഥ ചർച്ചയിലൂടെ വിദ്യാർത്ഥി യെ സ്‌കൂളിൽ കയറ്റാൻ തീരുമാനമായത്
ഏഴാം കക്ഷി യായി വന്ന ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിക്ക് കേരള ഹൈക്കോടതി യിലെ സീനിയർ അഭിഭാഷകൻ അഡ്വ സാം ഐസക് പൊതിയിലാണ് ഹാജരായത്
കേരള ഹൈക്കോടതി മീഡിയേഷൻ സെന്ററിന്റെ തീരുമാന പ്രകാരം നടത്തിയ പത്രസമ്മേളനത്തിൽ,
2019 ജുലായ് മാസം രണ്ടാം തിയ്യതി അജാനൂർ ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ ആത്തിഫ് അബ്ദുല്ല നടത്തിയ പത്രസമ്മേളനം, ഇഖ്‌ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ചില പ്ലസ്ടു വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്ന് അകലെ കിഴക്കുംകരയിലുള്ള ശബരി ഹോട്ടലിന്റെ പരിസരത്ത് വെച്ച് അതെ സ്‌കൂളിൽ പ്ലസ്‌വണിൽ പഠിക്കുന്ന ആത്തിഫ് അബ്ദുല്ലയെ പ്രകോപനം ഏതുമില്ലാതെ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടത്തിയതെന്നും,
മേൽ പത്രസമ്മേളനത്തിൽ സ്‌കൂളിനോ , മാനേജ്‌മെന്റിനോ , പ്രിൻസിപ്പലിനോ,അധ്യാപകനോ, സ്‌കൂൾ സ്റ്റാഫുകൾക്കോ ഏതൊരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല , അപ്രകാരം മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല. ഇനി ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് ഞങ്ങൾ ഉത്തരവാദികളല്ലന്ന് കാഞ്ഞങ്ങാട് വിളിച്ച്കൂട്ടിയ പത്രസമ്മേളനത്തിൽ ആതിഫ് അബ്ദുല്ലയും, സഹോദരൻ ആഷിക് റഹ്മാനും പറഞ്ഞു.
0 Comments