അതിഞ്ഞാൽ : കാസർഗോഡ് ജില്ലയിലെ ജീവകാരുണ്യ,കലാകായിക സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമായ അരയാൽ ബ്രദേഴ്‌സ് ആതിഥേയമരുളുന്ന മലബാർ ഫുട്‌ബോൾ അസോസിയേഷൻ അംഗീകൃത സെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സ്റ്റേഡിയത്തിന്റെ കാൽനാട്ടൽ കർമ്മവും നടന്നു.
എംബി മൂസാ മെമ്മോറിയൽ വിന്നിംഗ് ട്രോഫിക്കും പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബർ 20 മുതൽ തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ, പൂച്ചക്കാടൻ അന്തുമാൻ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും.
സ്വാഗത സംഘം ചെയർമാൻ എം ഹമീദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂർണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് മൻസൂർ ഹോസ്‌പിറ്റൽ ചെയർമാൻ സി കുഞ്ഞാഹ്‌മദ് പാലക്കിയും ,സ്റ്റേഡിയത്തിന്റെ കാൽ നാട്ടൽ കർമ്മം ഹോസ്‌ദുർഗ് ഡിവൈഎസ്‌പി പികെ സുധാകരനും നിർവ്വഹിച്ചു.
ചടങ്ങിൽ ഷൗക്കത്ത് കോയാപ്പള്ളി, പാലക്കി ഷംസുദ്ദീൻ, തെരുവത്ത് മൂസ ഹാജി,പിഎം ഫാറൂഖ് ഹാജി,പി അബ്ദുൽ കരീം,സിഎച്ച് സുലൈമാൻ, ബി മുഹമ്മദ്,ഖാലിദ് അറബിക്കാടത്ത്,മട്ടൻ മുഹമ്മദ് കുഞ്ഞി,റമീസ് അഹ്‌മദ്,മട്ടൻ മൊയ്‌തീൻ കുഞ്ഞി,തസ്‌ലീം കോയാപ്പള്ളി, ഹമീദ് കെ മൗവ്വൽ, എലൈറ്റ് മൊയ്‌തീൻ കുഞ്ഞി,കെകെ ഫസലു,ചോട്ടാ അഷ്‌റഫ് എന്നിവർ സംബന്ധിച്ചു
0 Comments