LATEST UPDATES

6/recent/ticker-posts

ഉള്ളി വില കിലോ 200; മുട്ട റോസ്റ്റ് വില്പന നിർത്തി ഹോട്ടലുകൾ

കാഞ്ഞങ്ങാട്: ഉള്ളിവില ഓരോ ദിവസവും കുത്തനെ ഉയരുകയാണ്.  ഉള്ളി വില 200 രൂപയിലെത്തി. കാഞ്ഞങ്ങാട്ട്  ഒരു കിലോയ്ക്ക് 140 തൊട്ട് 200 രൂപ വരെയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഉള്ളി വില കൂടിയ സാഹചര്യത്തിൽ മുട്ട റോസ്റ്റിന്റെ  വില്പന നിർത്തിയിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ   ഹോട്ടലുകൾ. ഒരു മുട്ട റോസ്റ്റിന് സാധാരണ 40  രൂപയാണ് ഈടാക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഈ വിലയ്ക്ക് വില്പന നടത്തിയാൽ അത് ഹോട്ടലുകൾക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നു. ഒരു മുട്ട റോസ്റ്റ് വലിയ ഒരു ഉള്ളി നിർബന്ധമായും ഉപയോഗിക്കേണ്ടതായി  വരും.  ഒരു ഉള്ളിക്ക് ഏകദേശം 40  രൂപക്ക് മേലെ വില വരും. അങ്ങിനെയാണെങ്കിൽ  മുട്ട റോസ്റ്റിനു 70 രൂപയിൽ കുറയാതെ ചിലവ് വരും. അതുകൊണ്ടാണ് മുട്ട റോസ്റ്റ് വില്പന നിർത്തി  വെച്ചതെന്ന് കാഞ്ഞങ്ങാട്ടെ ഒരു പ്രമുഖ ഹോട്ടലുകൾ വ്യാപാരി പറഞ്ഞത്.

Post a Comment

0 Comments