കാഞ്ഞങ്ങാട്;സംഘര്‍ഷം തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ചാത്തമത്തൊടി സാഗര്‍, വിവേഴ്‌സ് സ്ട്രീസ്റ്റിലെ കെ രാജേഷ് എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 27 ന് നീലേശ്വരത്ത് നടന്ന ആര്‍ എസ് എസ് പഥസഞ്ചലനത്തിനിടെയുണ്ടായ അക്രമത്തില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. പഥസഞ്ചലനം ഡി വൈ എപ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ഉണ്ടായ സംഘര്‍ഷം തടയാന്‍ എത്തിയപ്പോഴാണ് പോലീസ് സംഘത്തിന് നേരെ അക്രമണമുണ്ടായത്.
0 Comments