LATEST UPDATES

6/recent/ticker-posts

പെരിയ പ്രതികൾക്കായി വീണ്ടും പണം മുടക്കി സർക്കാർ: അഭിഭാഷകർക്കായി അനുവദിച്ചത് 42 ലക്ഷം രൂപ




തിരുവനന്തപുരം: പെരിയ  ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ വാദിച്ച ഡൽഹിയിലെ അഭിഭാഷകർക്ക് 42 ലക്ഷം രൂപ കൂടി അനുവദിക്കാൻ സർക്കാർ ഉത്തരവ്.. ഡൽഹിയിലെ മുതിർന്ന അഭിഭാഷകനായ മനീന്ദർ സിംഗിന് 40 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ജൂനിയറായ പ്രഭാസ് ബജാജിന് 2 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

2019 നവംബർ 12, 16 തിയതികളിലാണ് ഇരുവരും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായത്. നേരത്തെ രണ്ടു തവണയായി 46 ലക്ഷം രൂപയും സർക്കാർ ഇതിനായി ചെലവഴിച്ചിരുന്നു. ഇതോടെ സിബിഐ അന്വേഷണത്തെ തടയാൻ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകർക്കായി 88 ലക്ഷം രൂപയാണ് സർക്കാർ മുടക്കിയത്.

78 മുതിർന്ന അഭിഭാഷകരെ കേസ് വാദിക്കാൻ വൻ ശമ്പളത്തോടെ നിയമിച്ചതിന് പുറമെയാണ് അഭിഭാഷകരെ ലക്ഷങ്ങൾ മുടക്കി വരുത്തുന്നത്.. കാസർഗോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ 2019 ഫെബ്രുവരി 17നാണ് സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്.. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛൻ കൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്... അന്വേഷണത്തിൽ സിപിഎം ഉന്നതരുടെ പങ്ക് പുറത്തു വരുമെന്ന് ഉറപ്പുള്ളതിനാലാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം.

Post a Comment

0 Comments