പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രിയങ്കയുടെ മിന്നൽ സന്ദർശനം; മുസഫർനഗർ ഇരകളുമായി കൂടിക്കാഴ്ച നടത്തി

LATEST UPDATES

6/recent/ticker-posts

പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രിയങ്കയുടെ മിന്നൽ സന്ദർശനം; മുസഫർനഗർ ഇരകളുമായി കൂടിക്കാഴ്ച നടത്തി
മുസഫർനഗർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റ പേരിൽ ഇരകളായവരുടെ കുടുംബത്തെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുസഫർനഗറിലെത്തി. പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ റുഖിയ പർവീണുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി. ഡിസംബർ 20-21 രാത്രിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് റുഖിയയ്ക്ക് പൊലീസുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇവരുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് ഇവരുടെ വീട് കൊള്ളയടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നൂർ മുഹമ്മദിന്റെ കുടുംബത്തേയും കാരണം കൂടാതെ പൊലീസ് അറസ്റ്റ് ചെയ്ത മൗലാനാ ആസാദ് ഹുസൈനി, പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥികൾ എന്നിവരേയും പ്രിയങ്ക നേരിൽ കണ്ടു.


'ഞാൻ മൗലാനാ ആസാദ് ഹുസൈനിയെ കണ്ടു. പൊലീസ് അദ്ദേഹത്തെ ക്രൂരമായാണ് തല്ലിച്ചതച്ചത്. പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥികളെപ്പോലും കാരണം കൂടാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതിൽ ചിലർ മോചിപ്പിക്കപ്പെട്ടെങ്കിലും പലരും ഇപ്പോഴും കസ്റ്റഡയിൽ തുടരുകയാണ്.'- ഇരകളെ സന്ദർശിച്ച ശേഷം പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു.'ഈ ദുരിത സമയത്ത് ഞാൻ നിങ്ങൾക്കൊപ്പം നിൽക്കും.'-പ്രിയങ്ക ഇരകളിലൊരാളോട് പറഞ്ഞു. മുസഫർനഗറിലെ സന്ദർശനത്തിന് ശേഷം പ്രിയങ്ക ഇന്ന് മീററ്റിലേക്ക് പോകും. അവിടെ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായവരുടെ കുടുംബത്തെയും പ്രിയങ്ക സന്ദർശിക്കും.

Post a Comment

0 Comments