ഹിന്ദുപെൺകുട്ടിക്ക് മംഗല്യഭാഗ്യമൊരുക്കി മുസ്ലിം ജമാഅത്ത് കമ്മിറ്റി

ഹിന്ദുപെൺകുട്ടിക്ക് മംഗല്യഭാഗ്യമൊരുക്കി മുസ്ലിം ജമാഅത്ത് കമ്മിറ്റി




കായംകുളം: ഹിന്ദു പെൺകുട്ടിയുടെ വിവാഹം മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിക്കൊടുക്കുന്നു. കായംകുളം ചേരാവള്ളിയിലാണ് സംഭവം. നിര്‍ധനകുടുംബത്തിലെ ഹിന്ദു യുവതിയുടെ വിവാഹമാണ് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിക്കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാഹ ക്ഷണപത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ചേരാവള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകള്‍ അഞ്ജു അശോകനാണ് ജനുവരി 19-ന് വിവാഹിതയാകുന്നത്. മകളുടെ വിവാഹം നടത്താന്‍ സാമ്പത്തിക സ്ഥിതിയില്ലാതെ വന്നതോടെ ബിന്ദു ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കുകയും ആവശ്യമായ ചെലവുകള്‍ വഹിക്കാനും തീരുമാനിക്കുകയായിരുന്നു. കാപ്പില്‍ കിഴക്ക് തെട്ടേ തെക്കടുത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത് ശശിയാണ് വരന്‍. 19-ന് രാവിലെ 11.30-നും 12.30-നും മധ്യേ ചേരാവള്ളി ജമാ അത്ത് പള്ളിക്ക് സമീപം ഫിത്വറ ഇസ്ലാമിക് അക്കാദമിയിലാണ് വിവാഹം.

Post a Comment

0 Comments