സഹോദരങ്ങളുടെ വിവാഹത്തലേന്ന് ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

സഹോദരങ്ങളുടെ വിവാഹത്തലേന്ന് ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

തളിപ്പറമ്പ്: സഹോദരങ്ങളുടെ വിവാഹത്തലേന്ന് ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. തായിറ്റേരിയിലെ പൂമംഗലോരകത്ത് മഠത്തില്‍ പുരയില്‍ ഇസ്ഹാഖ് (18) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ മാതമംഗലം തായിറ്റേരി അങ്കണവാടിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. ഓലയമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന തവക്കല്‍ ബസും ഇസ്ഹാഖ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.  ഞായറാഴ്ച ഇസ്ഹാഖിന്റെ ജ്യേഷ്ഠന്‍ ഇസ്മായിലിന്റെയും ജ്യേഷ്ഠത്തി ജംഷീറയുടെയും വിവാഹം നടക്കാനിരിക്കെയാണ് ഇസ്ഹാഖിനെ മരണം തട്ടിയെടുത്തത്. മാട്ടൂല്‍ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥിയാണ് ഇസ്ഹാഖ്. തായിറ്റേരി ജുമാ മസ്ജിദ് മുഅദ്ദിന്‍ ഇബ്രാഹിം മൗലവി-നബീസ ദമ്പതികളുടെ മകനാണ്. ജുവൈരിയ്യ, ജുമൈലത്ത്, സുമയ്യ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.  പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍   കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്ന് ഉച്ചയോടെ മയ്യിത്ത് മാതമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Post a Comment

0 Comments