LATEST UPDATES

6/recent/ticker-posts

സ്‌കൂളിലുണ്ടായ വീഴ്ചയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കാലെല്ല് പൊട്ടി; ആശുപത്രിയിലെത്തിക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കി


കാഞ്ഞങ്ങാട്: സ്‌കൂളിലുണ്ടായ വീഴ്ചയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കാലെല്ല് പൊട്ടി. അജാനൂര്‍ കടപ്പുറം ഗവ ഫിഷറീസ് യു പി സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിനിയും  അജാനൂര്‍ കടപ്പുറത്തെ ഇബ്രാഹിമിന്റെ  മകളുമായ ഫാത്തിമ ഷിഫ (12)ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ  ദിവസം രാവിലെ ക്ലാസിലെ രണ്ടാം പീരിയഡ് കഴിഞ്ഞു പടിയിറങ്ങി വരുമ്പോള്‍ തെന്നി വീഴുകയായിരുന്നു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. വേദന കൊണ്ട് പുളയുകയായിരുന്ന ഫാത്തിമയോട് പ്രശ്‌നമില്ലെന്ന് പറഞ്ഞ് ക്ലാസിലിരിക്കാനായിരുന്നു  പ്രധാനാധ്യാപകന്റെ നിര്‍ദേശം. വൈകിട്ട് മറ്റൊരു രക്ഷിതാവായ സ്ത്രീയുടെ കൂടെ കുട്ടിയെ പറഞ്ഞയക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വീണ  വിവരം വീട്ടുകാരെ അറിയിക്കാതെ   കുട്ടിയെ ഒപ്പം കൂട്ടാന്‍ കഴിയില്ലെന്ന് ഈ സ്ത്രീ അറിയിച്ചതിനെത്തുടര്‍ന്ന് ഷീഫയുടെ മാതാവ് വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിറ്റേദിവസം ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍  കുട്ടിയുടെ കാലിന്റെ എല്ല് പൊട്ടിയ തായി  പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.    മകളെ തിരിഞ്ഞുനോക്കാത്ത  സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  പിതാവ് ഇബ്രാഹിം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, പോലീസ്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ പി ടി എ  പ്രസിഡണ്ട് ഷിഫയുടെ മാതാവിനോട് അപമര്യാദയായി പെരുമാറിയതായും  പരാതിയില്‍ പറയുന്നു.

Post a Comment

0 Comments