തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത് വാര്‍ഡുകളുടെഎണ്ണം വര്‍ധിപ്പിക്കുന്നു; ജില്ലയില്‍ 61 വാര്‍ഡുകള്‍ അധികമാകും
Tuesday, January 07, 2020
കാഞ്ഞങ്ങാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സാധ്യതാ ലിസ്റ്റ് തയ്യാറായി. കാസര്‍കോട് ജില്ലയില്‍ മധൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ വാര്‍ഡുകള്‍ വരുന്നത്. ഇവിടെ നാല് വാര്‍ഡുകള്‍ അധികമായി വരും. മഞ്ചേശ്വരവും മുളിയാറുമാണ് തൊട്ടുപിന്നില്‍. മൂന്ന് വീതം വാര്‍ഡുകളാണ് ഈ പഞ്ചായത്തുകളില്‍ കൂട്ടിച്ചെര്‍ക്കുന്നത്. സാധ്യതാ ലിസ്റ്റ് പ്രകാരം ജില്ലയില്‍ 61 വാര്‍ഡുകളാണ് പുതുതായി രൂപീകരിക്കുന്നത്. ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും പുതിയ വാര്‍ഡുകള്‍ നിലവില്‍ വരും. ബേഡഡുക്ക, വൊര്‍ക്കാടി, മീഞ്ച, പൈവളിഗ, പുത്തിഗെ, ബദിയഡുക്ക, മൊഗ്രാല്‍ പുത്തൂര്‍, ഉദുമ, പള്ളിക്കര, പുല്ലൂര്‍ പെരിയ, കോടോംബേളൂര്‍, പനത്തടി, കിനാനൂര്‍ കരിന്തളം, ഈസ്റ്റ് ഏളേരി, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ട് വാര്‍ഡുകളാണ് അധികമായി വരുന്നത്. കുമ്പഡാജെ, വെള്ളൂര്‍, കാറഡുക്ക, ദേലമ്പാടി, കുറ്റിക്കോല്‍, മംഗല്‍പാടി, എന്‍മകജെ, കുമ്പള, ചെമ്മനാട്, ചെങ്കള, അജാനൂര്‍, മടിക്കൈ, കള്ളാര്‍, ബളാല്‍, വെസ്റ്റ് ഏളേരി, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന എന്നിവിടങ്ങളില്‍ ഓരോ വാര്‍ഡുകള്‍ വീതം അധികമായി വരും. 15,000 ആളുകള്‍ക്ക് മിനിമം വാര്‍ഡുകളും അധികമായി വരുന്ന ഓരോ 2500 ആളുകള്‍ക്കും ഓരോ വാര്‍ഡ് വീതവും എന്ന മാനദണ്ഡ പ്രകാരമാണ് ഇപ്പോഴത്തെ ലിസ്റ്റ് വന്നിട്ടുള്ളത്. മാനദണ്ഡത്തില്‍ മാറ്റങ്ങള്‍ വരികയാണെങ്കില്‍ മാത്രം ഈ കണക്കില്‍ മാറ്റം വരാനാണ് സാധ്യത. ഈ മാനദണ്ഡം മാറ്റിയാല്‍ കണക്കുകള്‍ മാറിമറിയാന്‍ സാധ്യതയുണ്ട്. ചുരുങ്ങിയത് പതിമൂന്നും പരമാവധി ഇരുപത്തിമൂന്നും എന്നതായിരുന്നു നിലവില്‍ വാര്‍ഡുകളുടെ എണ്ണം. ഇത് സാധ്യത പട്ടികയില്‍ 1424 എന്നായി മാറും.
0 Comments