കാസര്‍കോട്: ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ അടക്കമുള്ളവ നിരോധിച്ചിട്ടും കടകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി.തിങ്കളാഴ്ച നഗരസഭാ ആരോഗ്യ വിഭാഗം കാസര്‍കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ കണ്ടെത്തി പിടിച്ചെടുത്തത്. മത്സ്യ മാര്‍ക്കറ്റുകളിലും പരിശോധന നടത്തിയപ്പോള്‍ മത്സ്യങ്ങള്‍ പൊതിയാനായി സൂക്ഷിച്ച പ്ലാസ്റ്റിക്ക് കരിയര്‍ ബാഗുകള്‍ പിടിച്ചെടുത്തു. പല കടകളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.പ്ലാസ്റ്റിക്ക് ബാഗുകള്‍ സൂക്ഷിക്കുന്നവര്‍ക്കും വില്‍പന നടത്തുന്നവര്‍ക്കും ശക്തമായ നടപടി കൈകൊള്ളുമെന്ന് അധികൃതര്‍ നേരത്തേ വിവരം നല്‍കിയിരുന്നുവെങ്കിലും സാധനങ്ങള്‍ പൊതിഞ്ഞ് നല്‍കാന്‍ മറ്റു സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കച്ചവടക്കാര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്
0 Comments