ചൊവ്വാഴ്ച, ജനുവരി 07, 2020

 കാഞ്ഞങ്ങാട്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷ് എന്ന മണി നല്‍കിയ ജാമ്യ ഹരജിയില്‍ ഹൈക്കോടതി സി ബി ഐയെ കക്ഷി ചേര്‍ത്തു. കേസ് സി ബി ഐയുടെ അന്വേഷണത്തിന് വിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുകയും സി ബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലവിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്യായമായാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. അന്യായമായി കസ്റ്റഡിയില്‍ വെച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യ മുന്നയിച്ച് പ്രതി സുബീഷും അമ്മയും നല്‍കിയ ഹരജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണ്. സുബീഷ് മുമ്പ് ജില്ലാ കോടതിയില്‍ ജാമ്യ ഹരജി തള്ളിയിരുന്നു.  

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ