വീടിന് സമീപത്തെ പുഴയോരത്ത് കെട്ടിയ പശുവിനെ കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കൊന്നു ; അയല്‍ വീടുകളിലെ പശുക്കളും പീഡനത്തിന് ഇരയായതായി പരാതി

LATEST UPDATES

6/recent/ticker-posts

വീടിന് സമീപത്തെ പുഴയോരത്ത് കെട്ടിയ പശുവിനെ കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കൊന്നു ; അയല്‍ വീടുകളിലെ പശുക്കളും പീഡനത്തിന് ഇരയായതായി പരാതി




പാലക്കാട്: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നതായി പരാതി. ഈ മാസം അഞ്ചാം തിയതി മുതലാണ് വിനോദിന്‍റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് പശുവിനെ കെട്ടിയിട്ടതായിരുന്നു. എന്നാല്‍, അന്ന് വൈകുന്നേരം മുതല്‍ പശുവിനെ കാണാതായി. പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടില്ല.

എന്നാല്‍, കഴിഞ്ഞദിവസം വൈകുന്നേരമാണ് ഒരു കുറ്റിക്കാട്ടില്‍ കൈകാലുകള്‍ കെട്ടിയ നിലയില്‍ പശു ചത്തു കിടക്കുന്നത് കണ്ടത്. സമീപവാസി പശുവിനെ അഴിച്ച്‌ കൊണ്ടു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ പശുവിന്‍റെ കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

മൃഗഡോക്ടര്‍ എത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. സമാനരീതിയില്‍ നേരത്തെ സമീപത്തെ വീടുകളില്‍ വളര്‍ത്തുന്ന പശുക്കള്‍ പീഡനത്തിന് ഇരയായതായി എന്നും പരാതിയുണ്ട്. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് മണ്ണാര്‍ക്കാട് സി ഐ പറഞ്ഞു.

സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് മാസപറമ്ബ് സ്വദേശി വിനോദ് കുമാറാണ് പരാതിക്കാരന്‍.

Post a Comment

0 Comments