ശനിയാഴ്‌ച, ജനുവരി 11, 2020


കൊച്ചി:  കെട്ടിടം തകര്‍ക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന നാശനഷ്ടങ്ങള്‍ പോലും ഉണ്ടായില്ലെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയും. ഫ് ളാറ്റുകള്‍ തകര്‍ക്കുന്ന ജോലികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയെന്നും ഇരുവരും പറഞ്ഞു.

ഹോളി ഫെയ്ത്ത്, ആല്‍ഫ വണ്‍ എന്നിവ തകര്‍ത്തപ്പോള്‍ കായലിനോ, സമീപത്തെ വീടുകള്‍ക്കോ, മറ്റ് നിര്‍മ്മിതികള്‍ക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആല്‍ഫ ടു തകര്‍ക്കുന്നതിന് മുന്‍പ് തന്നെ കായലിലേക്ക് അതിന്റെ ഒരു ഭാഗം വീഴ്ത്തുമെന്ന് അറിയിച്ചിരുന്നു. ചുറ്റുമുള്ള വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു തെന്നും കമ്മിഷണര്‍ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ