കാസര്‍കോട്: സഹായ പദ്ധതികളുടെ മറവില്‍ വന്‍തോതില്‍ അഴിമതി നടത്തുകയാണെന്ന പരാതിയെ തുടര്‍ന്ന് കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും പട്ടിക ജാതിവര്‍ഗ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കാസര്‍കോട് ബ്ലോക്ക് ഓഫീസിലും കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിലുമാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയായ ഓപ്പറേഷന്‍ റൈറ്റ്‌സിന്റെ ഭാഗമായാണ് ജില്ലയിലെ ഓഫീസുകളിലും പരിശോധന നടന്നത്. ഭൂരഹിതരായ പട്ടിക ജാതി -വര്‍ഗ വിഭാഗക്കാര്‍ക്ക് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവ വഴി ഭൂമി വാങ്ങുന്നതിനും ഭൂമിയുള്ളവര്‍ക്ക് വീട്, പഠന മുറി എന്നിവ നിര്‍മിക്കുന്നതിനും നല്‍കുന്ന സഹായ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയാരോപണങ്ങളാണ് ഉയര്‍ന്നു വന്നത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ പരിശോധന നടത്താന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിക്കുകയായിരുന്നു. പരിശോധന സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

0 Comments