കാഞ്ഞങ്ങാട്; പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ച അനുഭവപ്പെട്ട ഭൂമികുലുക്കം പരിഭ്രാന്തി പരത്തി. ഉഗ്ര ശബ്ദത്തോടെയുള്ള ഭൂചലനമാണ് ഉണ്ടായത്. പുല്ലൂര്‍- പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളായ കല്ലാന്തോല്‍, കുമ്പള, ഗുരുപുരം, കാട്ടിപ്പാറ, മീങ്ങോത്ത് പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. വീട്ടില്‍ അടുക്കിവെച്ചിരുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും ഭൂചലനത്തിന്റെ ശക്തിയില്‍ മറിഞ്ഞ് വീണു. കുലുക്കത്തെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാനാകാതെ നിലത്തു വീണവരുമുണ്ട്. സംഭവം ജിയോളജി വകുപ്പിനെ നാട്ടുകാര്‍ അറിയിച്ചു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ഇന്നലെ സ്ഥലത്തെത്തി അന്വേഷണം നടത്തി.

0 Comments