LATEST UPDATES

6/recent/ticker-posts

കലോല്‍സവ മൈതാനം ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാക്കുന്നു



കാഞ്ഞങ്ങാട്: ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 8 വരെ ഐങ്ങോത്ത് കലോത്സവ ഗ്രൗണ്ട് എം എഫ് എ യുടെ അംഗികാരത്തോടെ പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വേദിയാക്കുന്നു.

ടൂര്‍ണ്ണമെന്റ് വിജയത്തിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗവും, ഓഫീസ് ഉദ്ഘാടനവും നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ടി. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. എം എഫ് എ പ്രസിഡണ്ട് സയിദ് ഗുല്‍ഷ, ജോയ് ജോസഫ്, ടി. കുഞ്ഞികൃഷ്ണന്‍ ,എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുള്‍ റസാഖ്തായി ലക്കണ്ടി സ്വാഗതവും, അഷ്‌ക്കര്‍ അലി നന്ദിയും പറഞ്ഞു.

Post a Comment

0 Comments