കാഞ്ഞങ്ങാട് : പൗരത്വ പട്ടിക നടപ്പിലാക്കി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിനെതിരെയുള്ള കാഞ്ഞങ്ങാട് സംയുക്ത പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 17ന് വൈകീട്ട് 3.00മണിക്ക് അലാമിപള്ളി മുതൽ നോർത്ത് കോട്ടച്ചേരി വരെ നടക്കുന്ന 'മഹാ റാലിയിൽ' മുഴുവൻ വിദ്യാർഥികളും അണിചേർന്ന് വൻ വിജയമാക്കണമെന്ന്
എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി ജന. സെക്രട്ടറി ഹസ്സൻ പടിഞ്ഞാർ എന്നിവർ അഭ്യർത്ഥിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലത്തിലെ എല്ലാ സ്കൂൾ, കോളേജുകളിലും കത്ത് നൽകും.
0 Comments