മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

 

  ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ നേടി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണ മേന്മ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനും മുന്‍ വര്‍ഷങ്ങളിലെ ഉള്‍പ്പെടെ ഏത് ഫയലും മിനുറ്റുകള്‍ക്കകം ലഭ്യമാക്കി അതിവേഗത്തില്‍ സേവനം ലഭ്യമാക്കാനും ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതിലൂടെ ബ്ലോക്ക് പഞ്ചായത്തിനു സാധിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് പൊതു ജനങ്ങള്‍ക്ക് തത്സമയം തന്നെ അറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനവും ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്.   കൂടാതെ ഓഫീസില്‍ എത്തുന്ന പൊതു ജനങ്ങളെ സംതൃപ്തരാക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുമുണ്ട്.    ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്   പ്രഖ്യാപനം  എം സി ഖമറുദീന്‍ എം എല്‍ എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫിനും സെക്രട്ടറി എന്‍ സുരേന്ദ്രനും  സര്‍ട്ടിഫിക്കറ്റ് കൈമാറികൊണ്ട് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്‌റഫ് അധ്യക്ഷത വഹിച്ചു.   ബ്ലോക്ക് പഞ്ചായത്തിന്റെ  ഘടക സ്ഥാപനങ്ങളിലും ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യം.

Post a Comment

0 Comments