പിതാവ് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

LATEST UPDATES

6/recent/ticker-posts

പിതാവ് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി


പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ കൊലപ്പെടുത്തി. വടക്കഞ്ചേരി നെല്ലിയാമ്പടത്താണ് നാടിനെ നടുക്കിയ സംഭവം. മണ്ണാപറമ്പില്‍ വീട്ടില്‍ ബേസിലാണ് മരിച്ചത്. ഇന്നലെ രാത്രി ഉണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബേസില്‍ സംഭവസ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പിതാവ് മത്തായിയെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments