എസ് കെ എസ് എസ് എഫ് സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്

LATEST UPDATES

6/recent/ticker-posts

എസ് കെ എസ് എസ് എഫ് സൈബര്‍ കോണ്‍ഫ്രന്‍സ് ഫെബുവരി 9 ന്കോഴിക്കോട:് എസ് കെ എസ് എസ് എഫ് സൈബര്‍വിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന 'സൈക്കോണ്‍' സൈബര്‍ കോണ്‍ഫറന്‍സ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ  ദഅവാ പ്രവര്‍ത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ പ്രവര്‍ത്തന പദ്ധതികളാണ് സൈബര്‍ വിംഗ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഫെറെന്‍സില്‍  സോഷ്യല്‍ മീഡിയ, സോഫ്റ്റ്‌വെയര്‍, ഹാക്കിങ് , ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ഉള്ള സംഘടനാ പ്രവര്‍ത്തകരായ അഞ്ഞൂറോളം സൈബര്‍ പ്രൊഫഷണലുകലും സോഷ്യല്‍ മീഡിയ ആക്ടീവിസ്റ്റുകളും പരിപാടിയില്‍ പങ്കെടുക്കും.കോഴിക്കോട് വെച്ച് നടന്ന സൈബര്‍വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അമീന്‍ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ, യൂനുസ് ഫൈസി വെട്ടുപാറ, റിയാസ് ഫൈസി, ഹസീബ് പുറക്കാട്, ബാസിത് അസ്അദി,സഫ്‌വാന്‍ മംഗലാപുരം,കരീം കൊയിലാണ്ടി, മുനീര്‍ പള്ളിപ്രം,ഇസ്ഹാഖ് ഫൈസി , മുഹമ്മദ് എറണാകുളം എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments