
കാഞ്ഞങ്ങാട്: അവധി ദിനങ്ങൾ അപഹരിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അധിക പ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്ന് എ.കെ. എസ്. ടി. യു (ആൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ) ഹോസ്ദുർഗ് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഞായറാഴ്ചകൾ ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽ തുടർച്ചയായി സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങളായ ഗണിതോത്സവം പോലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്ന പ്രവണതകൾ വർധിച്ചു വരികയാണ്. ആഴ്ചയിൽഏഴു ദിവസവും അധ്യാപകർ സ്കൂളിൽ എത്താൻ നിർദ്ദേശിക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം പ്രവർത്തനങ്ങളോട് ശക്തമായി പ്രതിഷേധിക്കുവാനും
സമ്മേളനം തീരുമാനിച്ചു. സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.ടി രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഓൾനടിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.പദ്മനാഭൻ , ജയൻ നീലേശ്വരം, വിനയൻ കല്ലത്ത് , ഒ പ്രതീഷ് , സിന്ധു.പി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി - രാജേഷ് ഓൾ നടിയൻ (സെക്രട്ടറി) ശോഭ.ടി, പ്രമോദ്.പി.(ജോ. സെക്ര)
രതീഷ്.എം(പ്രസി) സിന്ധു.എൻ.വി, ഹരിമുരളി.കെ.(വൈസ് പ്രസി)
പ്രതീഷ്.ഒ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
0 Comments