കാഞ്ഞങ്ങാട്; പാലിയേറ്റീവ് കെയര്‍ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നടത്തിയ ചിത്രരചനാമത്സരത്തില്‍ ചിത്രകാരി ചാലിങ്കാല്‍ കല്ലുമാളത്തെ അമ്മാളുവമ്മ ഒന്നാംസ്ഥാനം നേടി. രോഗീപരിചരണത്തെക്കുറിച്ചുള്ള ചിത്രമ ാണ് അമ്മാളുവമ്മ വരച്ചത്. കാഞ്ഞങ്ങാട് എ സി കണ്ണന്‍നായര്‍ പാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചത്.ചിത്രരചനാമത്സരത്തിന് പുറമെ കഥകവിതഗാനാലാപനപ്രസംഗ മത്സരങ്ങളും നടത്തി. വയോജനങ്ങളും വികലാംഗരുമടക്കം സമൂഹത്തിലെ അവശതയനുഭവിക്കുന്ന കലാകാരന്‍മാരും കലാകാരികളുമാണ് മത്സരത്തിനെത്തിയത്. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉപഹാരങ്ങള്‍ നല്‍കി.
0 Comments