പൗരത്വ നിയമത്തിനെതിരെ ജില്ലാ പഞ്ചായത്തിലും പ്രമേയം കൊണ്ടുവരുന്നു; എല്‍ ഡി എഫും യു ഡി എഫും നോട്ടീസ് നല്‍കി

LATEST UPDATES

6/recent/ticker-posts

പൗരത്വ നിയമത്തിനെതിരെ ജില്ലാ പഞ്ചായത്തിലും പ്രമേയം കൊണ്ടുവരുന്നു; എല്‍ ഡി എഫും യു ഡി എഫും നോട്ടീസ് നല്‍കി



കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിലും പ്രമേയം കൊണ്ടു വരുന്നു. ജില്ലാ പഞ്ചായത്ത യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി എല്‍ ഡി എഫും യു ഡി എഫും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന് നോട്ടീസ് നല്‍കി. പൗരത്വ നിയമത്തിന്റെ ഉള്ളടക്കം സഹിതമാണ് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ 10 ന് നിയമം പാര്‍ലിമെന്റ് അംഗീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതിനെതിരെ പ്രമേയം കൊണ്ടുവരാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങള്‍ നോട്ടീസ് നല്‍കിയതെന്ന് പാര്‍ലമെന്ററി കമ്മിറ്റി നേതാവ് വി പി പി  മുസ്തഫ പറഞ്ഞു. ജില്ലയിലെ മൂന്ന് നഗര സഭകളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇതിനു വേണ നടപടികള്‍ ഉണ്ടായില്ലെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്. അതിനിടെയാണ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു ഡി എഫിലെ ഫരീദ് സക്കീറും പ്രമേയത്തിനായി നോട്ടീസ് നല്‍കിയത്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും പുല്ലൂര്‍-പെരിയ പഞ്ചായത്തും  പൗരത്വനിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയങ്ങള്‍ പാസായിരുന്നു.

Post a Comment

0 Comments