കാഞ്ഞങ്ങാട്ട് മഹാറാലി ഇന്ന്; സൗത്ത് ചിത്താരിയിൽ പ്രതിഷേധ കോട്ട തീർത്തു

കാഞ്ഞങ്ങാട്ട് മഹാറാലി ഇന്ന്; സൗത്ത് ചിത്താരിയിൽ പ്രതിഷേധ കോട്ട തീർത്തു




കാഞ്ഞങ്ങാട് പൗരത്വ സംരക്ഷണ സംയുക്ത സമിതി നടത്തുന്ന പൗരത്വ സംരക്ഷണ മഹാറാലിയുടെ പ്രചരണാർത്ഥം  ഗ്രീൻ സ്റ്റാർ സൗത്ത് ചിത്താരിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കോട്ട തീർത്തു. ക്ലബ്ബ് പ്രസിഡന്റ് ജംഷീദ്‌ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ അൻവർ ഹസ്സൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ബക്കർ ഖാജ(മുസ്ലിം ലീഗ്), ബഷീർ ജിദ്ദ(യൂത്ത് ലീഗ്), മുർഷിദ് ചാപ്പയിൽ(എം.എസ്.എഫ്), സഫിയഹസൈനാർ (വനിതാ ലീഗ്‌), മുഹമ്മദ്കുഞ്ഞി എം.കെ (കോൺഗ്രസ്), അന്ത്ക്ക എ.കെ (ഐ.എൻ.എൽ), കെ.യു ദാവൂദ്  (ജമാ-അത് സെക്രട്ടറി), ഉനൈസ് മുബാറക്ക് (എസ്.കെ.എസ്.എസ്.എഫ്), ബഷീർ തായൽ (എസ്.എസ്.എഫ്), അബ്ദുള്ള പി. കെ (ബൈത്തുറഹ്മ), ഹാറൂൻ ചിത്താരി  (മീഡിയ പ്ലസ് ന്യൂസ്), മുഹമ്മദ് കുഞ്ഞി കെ.സി (മില്ലത്ത് സ്വന്തനം), ഫൗസിയ (സ്നേഹതീരം കുടുംബശ്രീ), സുമയ്യ (കൂട്ടായ്മ കുടുംബശ്രീ), റഷീദ (ഹരിത കുടുംബശ്രീ), സാബിറ (ബദർ കുടുംബശ്രീ) തുടങ്ങിയ വ്യത്യസ്ത മേഖലയിലെ പ്രതിനിധികൾ വിദ്യാർത്ഥികളും സംബന്ധിച്ചു. തുടർന്ന് ദേശീയ ഗാനത്തോടുകൂടി ചടങ്ങ് അവസാനിച്ചു.

Post a Comment

0 Comments