
കാസര്‍കോട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വ്യാപാരി അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യാപാരിയായ ചൂരി കോട്ടക്കണ്ണിയിലെ എന്‍.എ. ഷാഫി (54) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. 10 വയസുള്ള വിദ്യാര്‍ത്ഥിനി കടയിലേക്ക് എത്തിയപ്പോള്‍ ദേഹത്ത് സ്പര്‍ശിക്കുകയും ലൈംഗിക ചുവയോടെ പെരുമാറിയെന്നുമാണ് പരാതി. 2019 സെപ്തംബര്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ ഈ രീതിയില്‍ പെരുമാറിയതായി പറയുന്നു. വിദ്യാര്‍ത്ഥിനി മാതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് വ്യാപാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments