
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിനി യുവാവിനോടൊപ്പം ഒളിച്ചോടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യകോളജിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയെയാണ് ബുധനാഴ്ച ഉച്ചയോടെ കാണാതായത്. പതിവുപോലെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനി ക്ലാസ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിനി കാമുകനായ യുവാവിനോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനി മലപ്പുറം തിരൂരിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
0 Comments