കടകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം നടത്തിയ കേസില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍

കടകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം നടത്തിയ കേസില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍


ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലുമുള്ള ഒരു വിഭാഗത്തിന്റെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന സന്ദേശം പ്രചരിപ്പിച്ച കേസില്‍ വാട്‌സ് ആപ്പ് അഡ്മിന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ഐക്കണ്‍ ബദിയടുക്ക എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ആഡ്മിനായ ബദിയടുക്കയിലെ പി അബ്ദുല്‍ മനാഫ് (32), സന്ദേശം ഷെയര്‍ചെയ്ത മൂക്കം പാറമരമില്ലിന് സമീപത്തെ പി ഷെരീഫ് (36), ബദിയടുക്കയിലെ അബ്ദുല്‍ സഹദ് (26) എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളായ മൂക്കംപാറയിലെ മുഹമ്മദ് ഹനീഫ, ബദിയടുക്ക ഒളമലയിലെ പി കെ  ഇബ്രാഹിം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് മൊബൈല്‍ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി ലാബിലയച്ചു. യൂത്ത് ഐക്കണ്‍ എന്ന ഗ്രൂപ്പില്‍ 160 പേരാണ് അംഗങ്ങളായിട്ടുള്ളത്. ഇനിയും കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സന്ദേശം ഷെയര്‍ ചെയ്തവരെല്ലാം കേസില്‍ ഉള്‍പ്പെടുമെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments