നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

LATEST UPDATES

6/recent/ticker-posts

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും



ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് തൂക്കിലേറ്റുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ തീയതി മാറ്റുകയായിരുന്നു. വധശിക്ഷയില്‍ ഇളവു തേടി പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് തൂക്കിലേറ്റുന്ന തീയതി കോടതി പ്രഖ്യാപിച്ചത്.

വിനയ് ശര്‍മ, മുകേഷ് സിംഗ്, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുക. ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.കേസില്‍ 2 പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിന്നത്. '

ദയാഹര്‍ജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തളളിയതിനുപിന്നാലെ മണിക്കൂറുകള്‍ക്കകമാണ് അഡീഷണല്‍ സെഷന്‍സ് ജജ്ഡി സതീഷ് കുമാര്‍ അറോറ തൂക്കിലേറ്റുന്ന ദിവസം പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നിന് ആറു മണിക്കാണ് തൂക്കിലേറ്റുക.ജനുവരി 17-ാം തീയതി കൂടി കണക്കാക്കി കൃത്യം പതിനാലാം ദിവസമാണ് ഇവരെ തൂക്കിലേറ്റുന്നത്. ദയാഹര്‍ജി തള്ളിയ ശേഷം 14 ദിവസം കഴിഞ്ഞേ തൂക്കിലേറ്റാവു എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീയതി ഒന്നിലേക്ക് മാറ്റിയത്.

Post a Comment

0 Comments