ലൈന്‍മാനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതി; കെ എസ് ഇ ബി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

LATEST UPDATES

6/recent/ticker-posts

ലൈന്‍മാനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതി; കെ എസ് ഇ ബി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു


ചെറുവത്തൂര്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ പേരില്‍ ലൈന്‍മാനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന പരാതിയില്‍ ആരോപണ വിധേയരായ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്  ചെയ്തു. പിലിക്കോട് സെക്ഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മാണിയാട്ടെ കെ  സഹജന്‍, കയ്യൂര്‍ സെക്ഷന്‍ അസി എഞ്ചിനീയര്‍ പി വി  മധുസൂദനന്‍ എന്നിവരെയാണ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കെ എസ് ഇ ബി  പിലിക്കോട് സെക്ഷന്‍ ഓഫീസില്‍ ഡിസംബര്‍ 31 ന് വൈദ്യുതി വകുപ്പിലെ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാരോപിച്ച് പിലിക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ ചെറുവത്തൂര്‍ വടക്കേ വളപ്പിലെ ശ്യാം പരാതി നല്‍കിയിരുന്നു. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി പിലിക്കോട് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിനു മുന്നിലെ റോഡില്‍ ആരോ പടക്കം പൊട്ടിച്ചിരുന്നു. എന്നാല്‍ മേലുദ്യോഗസ്ഥര്‍ വിരമിക്കുന്നതിലുള്ള സന്തോഷത്തില്‍ ശ്യാമാണ് പടക്കം പൊട്ടിച്ചതെന്നാണ് പ്രചാരണമുയര്‍ന്നത്. അതേ സമയം പടക്കം പൊട്ടിച്ച സംഭവവുമായി ബന്ധമില്ലാത്ത തന്നെ ഇതിന്റെ പേരില്‍ മദദ്ദിക്കുകയും അപമാനിക്കുകയുമായിരുന്നുവെന്ന് ശ്യാം പറയുന്നു.

Post a Comment

0 Comments