മലപ്പുറം: വളാഞ്ചേരിയിൽ നാല് പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച അച്ഛൻ പൊലീസ് പിടിയിൽ. 47കാരനായ പ്രതി 17, 15, 13, 10 വയസ് പ്രായമുള്ള പെൺമക്കളെ ഒരു വർഷത്തോളമായി പലവട്ടം ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾ അച്ഛൻ ഉപദ്രവിക്കുന്ന കാര്യം ആദ്യം പറഞ്ഞത് സ്കൂൾ ഹോസ്റ്റൽ അധികൃതരോട് ആയിരുന്നു.
അവധി ദിവസങ്ങളിൽ വീട്ടിൽ പോകാൻ മടിച്ചിരുന്ന കുട്ടികളോട് കാര്യമന്വേഷിച്ചപ്പോൾ ആണ് അച്ഛന്‍റെ ക്രൂരതകൾ വെളിവായത്. തന്നെ അനുസരിക്കാൻ വയ്യെങ്കിൽ വരേണ്ടെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു വർഷം മുമ്പാണ് പ്രതി കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ ക്വാറി തൊഴിലാളി ആണ്. പ്രതിക്ക് എതിരെ പോക്സോ, ഐപിസി 355 എ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
0 Comments