കാസര്‍കോട്: ഈ മാസം മുതല്‍ 22 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഉറൂസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രചരണ നോട്ടീസ് ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉറൂസ് കമ്മിറ്റി ട്രഷറര്‍ എന്‍.എ ഹമീദ് നെല്ലിക്കുന്നിന് കൈമാറി. ചടങ്ങില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ റഹ്മാന്‍, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു തൈവളപ്പ്, ഉറുസ് കമ്മിറ്റി ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, പൂരണം മുഹമ്മദലി ,അബ്ദു തൈവളപ്പ്, സി.എം.അഷ്‌റഫ്, ഷാഫി കോട്ട്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, എന്‍.യു.ഇബ്രാഹിം, അബ്ബാസ് ഖാസി, ലത്തീഫ് കെല്‍, എന്‍.എം.സുബൈര്‍, ലത്തീഫ് കോട്ട്, താജുദ്ദീന്‍ കോട്ട, എന്‍.എ.അബ്ദുല്‍ റഹീം, അബ്ബാസ് കീഴൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളിയും പരിസരവും സമീപ പ്രദേശങ്ങളും ദീപാലങ്കാരമാക്കിയിട്ടുണ്ട്. ഗള്‍ഫിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന നെല്ലിക്കുന്ന് നിവാസികള്‍ നാട്ടിലെത്തി കഴിഞ്ഞു
0 Comments