
ബദിയടുക്ക: ബദിയടുക്കയില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കൊലവിളിമുദാവാക്യം. ഡി വൈ എഫ് ഐ നേതാവിനെ കൊലപ്പെടുത്തുമെന്ന് സാമുദായികസ്പര്‍ധയുണ്ടാക്കുന്ന വിധമാണ് സംഘപരിവാര്‍ പ്രകടനത്തില്‍ ഭീഷണി മുദ്രാവാക്യം ഉയര്‍ന്നത്. ഇതുസംബന്ധിച്ച് ഡി വൈ എഫ് ഐ ബദിയടുക്ക മേഖലാകമ്മിറ്റിയംഗം ബോളുക്കട്ടയിലെ സനദിന്റെ പരാതിയില്‍ ബി ജെ പി മണ്ഡലം സെക്രട്ടറി ഹരീഷ് നാരമ്പാടി, ബ്ലോക്ക് പഞ്ചായത്തംഗം അവിനാസ് റൈ, ദീക്ഷിത് കാമത്ത്, രാജേഷ് റൈ, തേജു ബാഞ്ചത്തടുക്ക, സത്യന്‍ തുടങ്ങി 60 പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുതതു. ബദിയടുക്കയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിക്ക് ശേഷം ചിലര്‍ ബി ജെ പി അനുഭാവിയുടെ കട ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. കട അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സനദിനെ വ്യക്തി പരമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ടുള്ള പ്രകടനമാണ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്.
0 Comments