LATEST UPDATES

6/recent/ticker-posts

ലഹരിമരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍



കോഴിക്കോട്: സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ പത്തൊമ്പതുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. കൊടിയത്തൂരിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ ചെറുവാടി സ്വദേശി സി.ടി അഷ്‌റഫിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിട്ടുളളതായി പരാതിയില്‍ പറയുന്നു.

എന്‍.ഐ.ടി പരിസരത്തുള്ള സ്‌കൂളിലെ ബാത്ത്‌റൂമില്‍ നിന്ന് പുക വരുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി പുകവലിക്കുന്നത് കണ്ട അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ച് സംസാരിച്ചപ്പോഴാണ് ലഹരി നല്‍കിയ ആളെക്കുറിച്ചും, പീഡനത്തിന് ഇരയായതിനെപറ്റിയും പെണ്‍കുട്ടി പറഞ്ഞത്.

ഇതോടെ മാതാപിതാക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 19 കാരനായ സി.ടി അഷ്‌റഫ് പിടിയിലാവുകയായിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളും, എന്‍.ഐ.ടി പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പനയിലെ പ്രധാന കണ്ണിയാണ് അഷ്‌റഫെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments