കോളേജിൽ പഠിക്കുന്ന കാലം താൻ ആർഎസ്എസുകാരനായിരുന്നുവെന്നും സ്ഥിരമായി ശാഖയിൽ പോയിരുന്നുവെന്നും വെളിപ്പെടുത്തി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ആർഎസ്എസിന്റെ വേഷവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും റാലിക്കായി റാഞ്ചിയില്‍ പോയിട്ടുണ്ടെന്നും കണ്ണൻ പറഞ്ഞു.
തിരിച്ചറിവ് വന്നതോടെയാണ് അതിൽനിന്നും വിട്ടുപോന്നതെന്നും ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞത്. സർവീസിൽനിന്ന് ഏറെ നിരാശയോടെയാണ് രാജിവച്ചതെന്നും എന്നാൽ ഇപ്പോൾ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹം ഐഎഎസ് ഉദ്യോഗം രാജിവെക്കുന്നത്. തുടർന്ന് പൗരത്വ നിയമ വിരുദ്ധ പോരാട്ടങ്ങളിലൂടെ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് മുംബൈ, ആഗ്ര എന്നിവിടങ്ങളിൽ നിന്നും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
0 Comments