LATEST UPDATES

6/recent/ticker-posts

എൻഡോസൾഫാൻ പഠനത്തിന് വിനോദ് പായത്തിന് മീഡിയ അക്കാദമി ഫെലോഷിപ്പ്


കാഞ്ഞങ്ങാട് : കേരള മീഡിയ അക്കാദമിയുടെ സമഗ്ര മാധ്യമ ഫെലോഷിപ് മുൻ  കാസർകോട്  പ്രസ് ക്ലബ്  സെക്രട്ടറി വിനോദ് പായത്തിന് .  ബേഡകം സ്വദേശിയായ വിനോദ്  ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡസ്കിൽ സീനിയർ സബ് എഡിറ്ററാണ്.
75,000 രൂപയാണ് ഫെലോഷിപ്പ് തുക. എൻഡോസൾഫാൻ വിഷയം മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നതാണ് പഠനവിഷയം. 
 സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് വി.പി സുബൈര്‍ (മലയാള മനോരമ)-   സുധീര്‍നാഥ് എന്‍.ബി (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍)- എന്നിവര്‍   അര്‍ഹരായി. 

സമഗ്രവിഷയത്തില്‍ അനൂപ്ദാസ് .കെ (മാതൃഭൂമി)ദാവൂദ് .പി (ചന്ദ്രിക),ഫഹീം ചമ്രവട്ടം (മാധ്യമം),ജിഷ എലിസബത്ത് (മാധ്യമം)രമേശ്ബാബു .ആര്‍ (ജനയുഗം)
എന്നിവര്‍ക്കും ഫെലോഷിപ്പ്  നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, കെ.കുഞ്ഞികൃഷ്ണന്‍,  ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

Post a Comment

0 Comments