തിരുവനന്തപുരം: കേരളത്തില്‍ താപനില ഉയരുന്നു. ശരാശരിയിലും ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്ത് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.
ഡിസംബറിലും ജനുവരിയിലും ലഭിക്കേണ്ട തണുപ്പ് പതിവിലും കുറയുകയാണ് ചെയ്തത്. പകല്‍ സമയത്ത് ഏറ്റവും ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയാണ്. കുറഞ്ഞ താപനില ശരാശരി 22 മുതല്‍ 24 ഡിഗ്രി വരെയുമാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് തരംഗത്തിലെ മാറ്റമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്നാണ് വിലയിരുത്തിയത്. അന്തരീക്ഷ മര്‍ദ്ദം ഉയര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്.
Attachments area
0 Comments