സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാളത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു
Monday, January 27, 2020
കൊല്‍ക്കത്ത: സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാളത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയിലെ ഊദ്ലാബാരിയിലായിരുന്നു സംഭവം.
മൈനഗുരിയിലെ ഒരു കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച യുവതി. മൈനാഗുരിയില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയതാണ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും. ഗിസ് നദിക്കുകുറുകെയുള്ള റെയില്‍വെ പാലത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ ട്രെയിന്‍ യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ യുവതി പാളത്തില്‍ നിന്ന് നദിയിലേക്ക് വീണ് മരിച്ചു.
0 Comments