LATEST UPDATES

6/recent/ticker-posts

പൗരത്വ നിയമ ഭേദഗതി; ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം




പൗരത്വ നിയമ ഭേദഗതി വഴി ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പൗരത്വ നിയമ ഭേദഗതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഡിസംബർ 31, 2014ന് മുമ്പ് പാക്കിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി എന്ന് തെളിയിക്കുന്ന രേഖ മാത്രം പോര മറിച്ച് ജാതി തെളിയിക്കുന്ന രേഖ കൂടി ഹാജരാക്കേണ്ടതാണ്.ഇതിനായി ജാതി രേഖപ്പെടുത്തിയ സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ ഹാജരാക്കിയാൽ മതി. 2014 ഡിസംബർ 31ന് മുമ്പെടുത്ത ആധാർ, സ്‌കൂളിൽ ചേർത്തപ്പോൾ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത്, തുടങ്ങി സർക്കാർ അംഗീകരിച്ച ഏത് രേഖയും ഇതിനായി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments