കൊട്ടിയം : ഉത്സവ കെട്ടുകാഴ്ച കണ്ടുനിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. മൈലാപ്പൂര് മെഡിസിറ്റി ആശുപത്രിക്ക് പിറകിൽ നാസിലാ മൻസിലിൽ നവാസിന്റെയും സജീനയുടെയും മകൻ നൗഫൽ (19) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൈലാപ്പൂര് മേലേവിളയിൽ വീട്ടിൽ മിഥിലാജിന്റെ മകൻ ഫവാസിനും (18) കുത്തേറ്റു . ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ നടക്കവെ സംഘം സൗഹൃദം നടിച്ചെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്
0 Comments