ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്‍റെ കാലാവധിയെ കുറിച്ചുളള വിവരങ്ങള്‍ എസ്‌എംഎസായി ലഭിക്കും
Wednesday, January 29, 2020
ന്യൂഡല്‍ഹി: ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്‍റെ കാലാവധിയെ സംബന്ധിച്ച വിവരങ്ങള്‍ എസ്‌എംഎസായി ലഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ജനസേവന നയത്തിന്‍റെ ഭാഗമായാണ് പുതിയ നടപടി.
രണ്ട് എസ്‌എംഎസുകളാണ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് അയയ്ക്കുക. ആദ്യത്തെ എസ്‌എംഎസ് ഒമ്പത് മാസം മുമ്പും രണ്ടാമത്തെ എസ്‌എംഎസ് ഏഴുമാസം മുന്‍പും ലഭിക്കും.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പാസ്‌പോര്‍ട്ട് ഓഫീസുകളുമാണ് എസ്‌എംഎസ് അയയ്ക്കുക. എസ്‌എംഎസില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കിയിട്ടുണ്ടാകും.
0 Comments