ഏഴാം ക്ലാസുകാരി എട്ടുമാസം ഗര്‍ഭിണി; ഒരു വര്‍ഷത്തോളം പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ പിടിയിൽ
Friday, February 07, 2020
ബംഗളൂരു: ഏഴാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം അമ്മയുടെ കാമുകൻ പൊലീസ് പിടിയിൽ. 22 കാരനായ വിനയ് എന്ന ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ബംഗളൂരു നഗരത്തില്‍ നിന്നും 51 കിലോ മീറ്റര്‍ അകലെയുള്ള മാഗഡിയിലാണ് സംഭവം.
എട്ടുമാസം ഗര്‍ഭിണിയായ പതിനാലുകാരി ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ്. ഒരു വര്‍ഷത്തിലേറെയായി യുവാവ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടെന്നും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. അമ്മയും ഇയാളും ചേര്‍ന്ന് പലപ്പോഴും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയതായും പരാതിയില്‍ പറയുന്നു.
നിലവില്‍ മോഷണക്കേസില്‍ ജയിലിലാണ് പ്രതി വിനയ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയ്ക്കും യുവാവിനുമെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
0 Comments